വർഗീസ് വൈദ്യന് യാത്രയയപ്പ് നൽകി
text_fieldsവർഗീസ് വൈദ്യന് ജേക്കബ് കൊല്ലം ജില്ല പ്രവാസിസമാജം ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശി വർഗീസ് വൈദ്യന് കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് യാത്രയയപ്പ് നൽകി.
കുവൈത്ത് ഹ്യൂണ്ടായ് മോട്ടോഴ്സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് സെക്രട്ടറിയുമായിരുന്നു വർഗീസ് വൈദ്യൻ. യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂനിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക്, താരിഖ് അഹമ്മദ്, വനിത വേദി ചെയർപേഴ്സൻ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ്, എക്സിക്യൂട്ടിവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ, ലാജി എബ്രഹാം, നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ, ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു. സമാജത്തിന്റെ ഉപഹാരം ജേക്കബ് ചണ്ണപ്പെട്ട വർഗീസ് വൈദ്യനു നൽകി. വർഗീസ് വൈദ്യൻ മറുപടി പ്രസംഗം നടത്തി. ആക്ടിങ് ട്രഷറർ സലിൽ വർമ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

