ശരത് എസ്. പിള്ളക്ക് യാത്രയയപ്പ്
text_fieldsശരത് എസ്. പിള്ളക്ക് കായംകുളം എൻ.ആർ.ഐ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദീർഘകാലത്തെ കുവൈത്ത് ജീവിതത്തിനുശേഷം ദുബൈയിലേക്ക് പോകുന്ന കായംകുളം എൻ.ആർ.ഐ കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ശരത് എസ്. പിള്ളക്കും കുടുംബത്തിനും സംഘടന യാത്രയയപ്പ് നൽകി.
പ്രസിഡന്റ് കെ.ജി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്റ് കെ.ജി. ശ്രീകുമാർ കൈമാറി. ബി.എസ്. പിള്ള, രേണുക എസ്. പിള്ള, സൗമ്യ ശരത്, സിയാ ശരത്, സഞ്ജു ശരത്, ഗോപാലകൃഷ്ണൻ, രഞ്ജിത്ത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, അരുൺ സോമൻ, അനീഷ് ആനന്ദ്, അൽഅമീൻ, അനീഷ് സ്വാമിദാസൻ എന്നിവർ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.

