Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലിം രാജിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
സലിം രാജിന് യാത്രയയപ്പ് നൽകി
cancel
camera_alt

സലിം രാജിന് കെ.ഐ.ജിയുടെ ഉപഹാരം പി.ടി. ശരീഫ് കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിം രാജിന് കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി) യാത്രയയപ്പ് നൽകി. സലിം രാജിന്റെ അബ്ബാസിയയിലെ വസതിയിലെത്തി കെ.ഐ.ജി. നേതാക്കൾ ഉപഹാരവും കൈമാറി. ഫോക്കസ് കുവൈത്ത്, കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ, കല തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക വേദികളിൽ സജീവമായിരുന്ന സലിം രാജ് നീണ്ട 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിലേക്ക് പോകുന്നത്.

പ്രവാസി സമൂഹത്തിന് സലിം രാജ് നൽകിയ സംഭാവനകളെ നേതാക്കൾ അഭിനന്ദിക്കുകയും കെ.ഐ.ജി.യുമായി അടുത്തിടപഴകിയ ഓർമകൾ അനുസ്‌മരിക്കുകയും ചെയ്‌തു. കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡണ്ട്‌ ഫൈസൽ മഞ്ചേരി, പബ്ലിക് റിലേഷൻ കൺവീനർ കെ.വി.മുഹമ്മദ് ഫൈസൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഫോക്കസ് യാത്രയയപ്പ്

സലിംരാജിന് ഫോക്കസിന്റെ സ്നേഹോപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിംരാജിന് മാതൃ യൂനിറ്റ് യാത്രയയപ്പ് നൽകി. കൺവീനർ സത്യൻ എം.ടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷിബു മാത്യൂ സ്വാഗതം പറഞ്ഞു. പ്രസിഡന്റെ ജീജി മാത്യൂ ,ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്പ്, ജോ.സെക്രട്ടറി മനോജ് കലാഭവൻ, ജോ.ട്രഷറർ സജിമോൻ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ റഹ്മാൻ, മുഹമ്മദ് സാലിഹ്, കെ.രതീശൻ,ഷീഫർ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. ഫോക്കസിന്റെ സ്നേഹോപഹാരം ജിജി മാത്യൂ,ഷഹീദ് ലബ്ബ എന്നിവർ ചേർന്നു നൽകി. സലിം രാജ് മറുപടി പ്രസംഗം നടത്തി. ജോ.കൺവീനർ സാജൂ ജോസഫ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell to Salim Raj
Next Story