സാലിഹ് ബാത്തക്ക് യാത്രയയപ്പ് നൽകി
text_fieldsനെസ്റ്റ് ഇൻറർനാഷനൽ അക്കാദമിക് ആൻഡ് റിസേർച് സെൻറർ കുവൈത്ത് ചാപ്റ്ററിെൻറയും കൊയിലാണ്ടി മുസ്ലിം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സാലിഹ്
ബാത്തക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: നെസ്റ്റ് ഇൻറർനാഷനൽ അക്കാദമിക് ആൻഡ് റിസർച് സെൻറർ കുവൈത്ത് ചാപ്റ്ററിെൻറയും കൊയിലാണ്ടി മുസ്ലിം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നിയാർക് കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറിയും കെ.എം.സി.എസ് രക്ഷാധികാരിയുമായ സാലിഹ് ബാത്തക്ക് യാത്രയയപ്പ് നൽകി. നിയാർക് ചെയർമാൻ അബ്ദുൽ ഖാലിഖ് അധ്യക്ഷത വഹിച്ചു. ബഷീർ ബാത്ത ഉദ്ഘാടനം നിർവഹിച്ചു. നിയാർക് രക്ഷാധികാരി രാജഗോപാൽ സാലിഹ് ബാത്തയെ പരിചയപ്പെടുത്തി.
അബ്ദുൽ കരീം മുഹമ്മദ്, പി. മുജീബ്, എം.എ. മജീദ്, സുൽഫിഖർ, പി.വി. ഇബ്രാഹീം, സവാദ്, എ.എം.പി. ബഷീർ, ബഷീർ അമേത്ത്, നിസാർ അലങ്കാർ, എ.ടി. നൗഫൽ, അഷ്റഫ് അൽ അമൻ, എം.പി. ജംഷിദ്, എം.കെ. റിയാസ്, ഹംസ കൊയിലാണ്ടി, സാജിദ് അബ്ദുൽ ഖാലിഖ്, റമീസ് ബാത്ത, റയീസ് ബാത്ത എന്നിവർ സംസാരിച്ചു. കെ.എം.സി.എസ് പ്രസിഡൻറ് എം.എ. ബഷീർ സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.

