റിയാക്കത്ത് അബ്ദുല്ലക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന റിയാക്കത്ത് അബ്ദുല്ലക്ക് മഹല്ല് എക്സിക്യൂട്ടിവ് കമ്മിറ്റി ഉപഹാരം
കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പറമ്പത്ത് തനിയാടത്ത് മഹല്ല് റിലീഫ് കുവൈത്ത് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം റിയാക്കത്ത് അബ്ദുല്ലക്ക് മഹല്ല് എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് അസ്ലം അധ്യക്ഷത വഹിച്ചു.
ഫിറോസ് ഹമീദ്, അഫ്സൽ ഷാ, ഷനീഫ്, കെ.ടി. മെഹ്ബൂബ്, സുഹാസ് എന്നിവർ സംസാരിച്ചു, റിയാകത്ത് അബ്ദുല്ല മറുപടി പ്രസംഗം നടത്തി. ഹാഷിം ഇടശ്ശേരി, റഫ്സൽ അബ്ദുല്ല, ശഹീസ് ഖാദർ, ശാക്കിർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് അസ്ലം തൈവളപ്പിൽ മെമെന്റോ കൈമാറി. സെക്രട്ടറി നിസാർ തട്ടാരക്കാവിൽ സ്വാഗതവും ട്രഷറർ മെഹ്ബൂബ് നന്ദിയും പറഞ്ഞു.