Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ദീ​പ്‌ കു​മാ​റി​ന്...

പ്ര​ദീ​പ്‌ കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Pradeep Kumar
cancel
camera_alt

പ്ര​ദീ​പ്‌ കു​മാ​റി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന സി​ൽ​വ​ർ സ്റ്റാ​ർ സ്പോ​ർ​ടി​ങ് ക്ല​ബ് സ്‌​ഥാ​പ​കാം​ഗ​വും ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പ്‌ കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ ദ​ജീ​ജ്‌ മ​ല​ബാ​ർ ഹൈ​ത്തം റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ്‌ വി​രു​ന്നി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ക്ല​ബ് പ്ര​സി​ഡ​ന്റ്‌ ജോ​ർ​ജ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ശം​സു​ദ്ധീ​ൻ അ​ട​ക്കാ​നി, ക്ല​ബ് മാ​നേ​ജ​ർ സ​ഹീ​ർ ആ​ല​ക്ക​ൽ, ക്ല​ബ് സ്പോ​ൺ​സ​ർ സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്‌, എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ്‌ കു​മാ​ർ, ഫി​റോ​സ്‌ ഖാ​ൻ, അ​നീ​ഷ്‌ വി. ​റാം, മു​ഹ​മ്മ​ദ്‌ ഷാ​ഫി, റ​ബീ​ഷ്, സ​ലാ​ഹു​ദ്ദീ​ൻ, അ​ബ്ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ മേ​ഖ​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പ്ര​ദീ​പ്‌​കു​മാ​റെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ മ​ല​യാ​ളി ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യാ​യ കെ​ഫാ​ക്കി​ന്റെ സ്‌​ഥാ​പ​കാം​ഗ​വും നി​ല​വി​ലെ ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി​യു​മാ​ണ് പ്ര​ദീ​പ്‌ കു​മാ​ർ. പ്ര​ദീ​പ്‌ കു​മാ​റി​നു ക്ല​ബ് സെ​വ​ൻ​സ്‌ ടീം ​ക്യാ​പ്റ്റ​ൻ അ​ന​സും എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മെ​മ​ന്റോ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pradeep Kumar
News Summary - farewell to Pradeep Kumar
Next Story