Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൽപക് ട്രഷറർ പ്രേംരാജിന് യാത്രയയപ്പ്

text_fields
bookmark_border
പൽപക് ട്രഷറർ പ്രേംരാജിന് യാത്രയയപ്പ്
cancel
camera_alt

പ്രേംരാജിനും, പത്നി ശോഭാ പ്രേംരാജിനും നൽകിയ യാത്രയയപ്പ് ചടങ്ങിൽ പൽപക് അംഗങ്ങൾ

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പൽപക് ട്രഷറർ പ്രേംരാജിനും, പത്നി ശോഭാ പ്രേംരാജിനും പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) യാത്രയയപ്പു നൽകി. മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനു ശേഷമാണ് പ്രേംരാജ് നാട്ടിലേക്കു മടങ്ങുന്നത്. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പൽപക് പ്രസിഡൻറ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി പി. എൻ. കുമാർ, വൈസ് പ്രസിഡൻ്റ് ശശികുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, രാജേഷ് പരിയാരത്ത്, വനിത വേദി ജനറൽ കൺവീനർ ദൃശ്യപ്രസാദ്, ബാല സമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സക്കീർ പുതുനഗരം, ജിത്തു.എസ്. നായർ, സംഗീത് പരമേശ്വരൻ, ജിജു മാത്യു, അനൂപ് മേലേതിൽ, രാജേന്ദ്രൻ, വാസുദേവൻ, ഹരീഷ്, സുധീർ, വനിത വേദി കൺവീനർ ലതിക ശശികുമാർ, സി.പി. ബിജു, രാജു നായർ, ജയൻ നമ്പ്യാർ, മധു വാര്യർ, ശ്രീജ മധു, മനോജ് പരിയാനി, അനൂപ് മങ്ങാട്ട്, കവിത അനൂപ്, ഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതവും, നിയുക്ത ട്രഷറർ രാജേഷ് ബാലഗോപാൽ നന്ദിയും പറഞ്ഞു. പൽപക്കിൻ്റെ സ്നേഹോപഹാരം പ്രസിഡൻറ് അരവിന്ദാക്ഷനും, രക്ഷാധികാരി പി.എൻ. കുമാറും കൈമാറി. ആദരവിനും യാത്രയയപ്പിനും പ്രേംരാജും ശോഭാ പ്രേംരാജും നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to Palpak Treasurer Premraj
Next Story