മുനീർ കോടിക്ക് യാത്രയയപ്പ് നൽകി
text_fieldsമുനീർ കോടിക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ഫിനാൻസ് കൺട്രോളറും മുതിർന്ന നേതാവുമായ മുനീർ കോടിക്ക് കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 44 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് മുനീർ കോടി നാട്ടിലേക്ക് മടങ്ങുന്നത്.
കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുസ്സലാം, കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര ട്രഷറർ മുനീർ കുനിയ, കേന്ദ്ര വർക്കിങ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ, കേന്ദ്ര പ്രവാസിമിത്രം വൈസ് പ്രസിഡന്റ് മജീദ് റവാബി ഫർവാനിയ സോണൽ പ്രസിഡന്റ് വി.കെ. നാസർ, ഫർവാനിയ സോണൽ സെക്രട്ടറി ജംഷീദ്, ഫർവാനിയ സോണൽ ട്രഷറർ ഷരീഫ് എന്നിവർ സംസാരിച്ചു. കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ബ്രാഞ്ചിന്റെ സ്നേഹോപഹാരം മുനീർ കോടിക്ക് കൈമാറി. മുനീർ കോടി മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതവും അബ്ബാസിയ ബ്രാഞ്ച് ട്രഷറർ ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.

