മരക്കാർകുട്ടി ഹാജിക്ക് യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിക്കുന്ന കുവൈത്ത് കെ.എം.സി.സി നേതാവ് മരക്കാർകുട്ടി ഹാജി നീലിയാട്ടിന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: 42 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ.എം.സി.സി മുതിർന്ന നേതാവും മലപ്പുറം ജില്ല മുൻ പ്രസിഡൻറുമായ മരക്കാർകുട്ടി ഹാജി നീലിയാട്ടിന് സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് കോവിഡ് കോൺഫറൻസ് വേദിയിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്നേഹോപഹാരം കൈമാറി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി എൻജി. മുഷ്താഖ്, മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് മുജീബ്, മണ്ഡലം പ്രസിഡൻറ് ഹംസ ഹാജി കരിങ്കപ്പാറ, മണ്ഡലം ട്രഷറർ കബീർ മൂസാജിപ്പടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

