മനാഫ് മൗലവിക്ക് കെ.ഐ.സി യാത്രയയപ്പ് നൽകി
text_fieldsമനാഫ് മൗലവിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫർവാനിയ മേഖല ട്രഷററും മുൻ കേന്ദ്ര സെക്രട്ടറിയുമായ മനാഫ് മൗലവിക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ മുസ്തഫ ഹുദവി ആക്കോട് സംഘടനയുടെ ഉപഹാരം കൈമാറി.
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുറഹിമാൻ ഹാജി, മറ്റു കേന്ദ്ര മേഖല നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

