കമറുദ്ദീൻ കൊട്ടിലിങ്ങലിന് യാത്രയയപ്പ്
text_fieldsകമറുദ്ദീൻ കൊട്ടിലിങ്ങലിന് എം. അഹ്മദ് കുട്ടി മദനി ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന കമറുദ്ദീൻ കൊട്ടിലിങ്ങലിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. 1986ൽ ഇസ്ലാഹി സെന്റർ പ്രാരംഭകാലം തൊട്ട് ഐ.ഐ.സിയുമായി സജീവ ബന്ധം പുലർത്തിയിരുന്നു കമറുദ്ദീനും കുടുംബവും.
1987ലെ ആദ്യ ഉംറ സംഘത്തിൽ അദ്ദേഹം കുടുംബസമേതം ഉണ്ടായിരുന്നു. 1994ൽ ആരംഭിച്ച ഇസ്ലാഹി മദ്റസയിലെ പ്രഥമ വിദ്യാർഥികളിൽ കമറുദ്ദീന്റെ മൂത്ത മകൾ നബീലയും ഉണ്ടായിരുന്നു. വനിതകൾക്ക് ആദ്യമായി സഈദ് ഫാറൂഖിയുടെ നേതൃത്വത്തിൽ ആരംഭിച്ച വനിത ക്ലാസ് കമറുദ്ദീന്റെ വീട്ടിൽവെച്ചാണ് തുടങ്ങിയത്.
കമറുദ്ദീന്റെ മടക്കം ഇസ്ലാഹി സെന്ററിന് വലിയ നഷ്ടമാണെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച ഐ.ഐ.സി ഉപാധ്യക്ഷൻ സിദ്ദീഖ് മദനി പറഞ്ഞു. ലുഖ്മാൻ പോത്ത്കല്ല്, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.
ഐ.ഐ.സിയുടെ ഉപഹാരം കെ.എൻ.എം സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി കൈമാറി. ഷരീഫ കമറുദ്ദീനുള്ള ഉപഹാരം എം.ജി.എമ്മും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

