ജോസഫ് പണിക്കർക്ക് ക്രിസ്ക യാത്രയയപ്പ് നൽകി
text_fieldsജോസഫ് പണിക്കർക്ക്
ക്രിസ്ക ഉപഹാരം
കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്ന എൻജിനീയർ ജോസഫ് പണിക്കർക്ക് ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ അലുമ്നി അസോസിയേഷൻ (ക്രിസ്ക കുവൈത്ത്) യാത്രയയപ്പ് നൽകി. കുവൈത്തിൽ നിരവധി അസോസിയേഷനുകളുടെ നേതൃത്വം വഹിച്ച ജോസഫ് പണിക്കർ 42 വർഷം നീണ്ട പ്രവാസത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പുരാവസ്തുക്കളും ചരിത്രരേഖകളും വ്യാപകമായി സമാഹരിച്ചിരുന്ന അദ്ദേഹത്തിന്റെ ശേഖരം കുവൈത്തിൽ സവിശേഷ ശ്രദ്ധ നേടിയിട്ടുണ്ട്. ക്രിസ്ക പ്രസിഡന്റ് അലക്സ് എ. ചാക്കോ, ജനറൽ സെക്രട്ടറി നോബിൾ മാത്യു, ജോയന്റ് സെക്രട്ടറി അന്നമ്മ വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, മാത്യൂസ് മാമ്മൻ എന്നിവർ സംസാരിച്ചു. സംഘടനയുടെ ഉപഹാരം ഭാരവാഹികൾ ജോസഫ് പണിക്കർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

