ജോസ് ജോർജിന് യാത്രയയപ്പ്
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോസ് ജോർജിന് ജില്ല കമ്മിറ്റി
യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് പോകുന്ന ഒ.ഐ.സി.സി ആലപ്പുഴ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോസ് ജോർജിന് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയയിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയുടെ ഉപഹാരം ജോസ് ജോർജിന് കൈമാറി.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ആലപ്പുഴ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാബു തോമസ്, വിജോ പി. തോമസ് തുടങ്ങിയവർ സംസാരിച്ചു. യാത്രയയപ്പിന് ജോസ് ജോർജ് നന്ദി പറഞ്ഞു. ജില്ല യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ സ്വാഗതവും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കലേഷ് ബി. പിള്ള നന്ദിയും പറഞ്ഞു.

