Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രി​യ​നാ​യ​ക​ന് വി​ട

പ്രി​യ​നാ​യ​ക​ന് വി​ട

text_fields
bookmark_border
പ്രി​യ​നാ​യ​ക​ന് വി​ട
cancel
camera_alt

അ​ന്ത​രി​ച്ച കുവൈത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ

മയ്യിത്ത് നമസ്കാരം


കു​വൈ​ത്ത് സി​റ്റി: വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളോ​ടെ മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് രാ​ജ്യം വി​ട​ചൊ​ല്ലി. ഇ​നി കു​വൈ​ത്ത് ജ​ന​ത​യു​ടെ ഓ​ർ​മ​ക​ളു​ടെ അ​മ​ര​ത്ത് ശൈ​ഖ് ന​വാ​ഫ് നി​ത്യ​സ്മ​ര​ണ​യാ​യി നി​ല​കൊ​ള്ളും. ശ​നി​യാ​ഴ്ച അ​ന്ത​രി​ച്ച മു​ൻ അ​മീ​റി​ന്റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഖ​ബ​റ​ട​ക്കി.

10 മ​ണി​യോ​ടെ സു​ലൈ​ബി​ക്കാ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ലാ​യി​രു​ന്നു ഖ​ബ​റ​ട​ക്കം. അ​സ്സ​ബാ​ഹ് രാ​ജ​കു​ടും​ബ​വും കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കു​വൈ​ത്തി​ന്റെ പ്രി​യ​പ്പെ​ട്ട മു​ൻ അ​മീ​റി​ന് ഏ​റെ വൈ​കാ​രി​ക യാ​ത്ര​യ​യ​പ്പാ​ണ് രാ​ജ്യം ന​ൽ​കി​യ​ത്. സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വി​കാ​ര​ഭ​രി​ത​നാ​യി കാ​ണ​പ്പെ​ട്ടു. പ​ല​പ്പോ​ഴും അ​ദ്ദേ​ഹം നി​റ​ക​ണ്ണു​ക​ൾ തു​ട​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ബി​ലാ​ൽ ബി​ൻ റ​ബാ​ഹ് മ​സ്ജി​ദി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ചു.

മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ്‌ അ​ല്‍ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മ​ന്ത്രി​മാ​ര്‍, ശൈ​ഖ് ന​വാ​ഫി​ന്റെ മ​ക്ക​ള്‍, സ​ഹോ​ദ​ര​ങ്ങ​ള്‍, രാ​ജ​കു​ടും​ബ​ത്തി​ലെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തി​നാ​യി സു​ലൈ​ബി​ക്കാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 10.30ഓ​ടെ ഖ​ബ​റ​ട​ക്കം പൂ​ർ​ത്തി​യാ​യി. മൂ​ന്നു വ​ർ​ഷം കു​വൈ​ത്ത് അ​മീ​റാ​യും അ​ര​നൂ​റ്റാ​ണ്ടോ​ളം വി​വി​ധ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ലും രാ​ജ്യ​ത്തെ സേ​വി​ച്ചാ​ണ് 86ാം വ​യ​സ്സി​ൽ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മ​ട​ക്കം. അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സം രാ​ജ്യം ഔ​ദ്യോ​ഗി​ക അ​വ​ധി​യി​ലാ​ണ്. 40 ദി​വ​സം ദുഃ​ഖാ​ച​ര​ണം തു​ട​രും.


അനുശോചനം അറിയിക്കാൻ കേന്ദ്രമന്ത്രി കുവൈത്തിൽ

ന്യൂ​ഡ​ൽ​ഹി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​ൻ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി കു​വൈ​ത്തി​ലെ​ത്തി. രാ​ഷ്ട്ര​പ​തി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​നു​ശോ​ച​ന​ക്ക​ത്ത് അ​ദ്ദേ​ഹം പു​തി​യ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ​കൈ​മാ​റും.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcitydeath of kuwait ameer
News Summary - Farewell to beloved ameer
Next Story