അബ്ദുല്ല മൗലവിക്ക് യാത്രയയപ്പ് നൽകി
text_fieldsഅബ്ദുല്ല മൗലവിക്ക് കെ.എം.സി.സി നാദാപുരം മണ്ഡലം
കമ്മിറ്റി മൊമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന അബ്ദുല്ല മൗലവിക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ മൊമെന്റോ കൈമാറി. ഇ.കെ. റഫീഖ് ഷാൾ അണിയിച്ചു. മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

