സൽമ റിയാസിന് യാത്രയയപ്പ് നൽകി
text_fieldsസൽമ റിയാസിന് കോഴിക്കോട് ജില്ല അസോസിയേഷൻ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ജോലിസംബന്ധമായ കാരണങ്ങളാൽ യു.എ.ഇയിലേക്ക് മാറുന്ന കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി മുൻ എക്സിക്യൂട്ടിവ് അംഗം സൽമ റിയാസിനും കുടുംബത്തിനും മഹിളാവേദി യാത്രയയപ്പ് നൽകി. അസോസിയേഷൻ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ് അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ഉപഹാരം മഹിളാവേദി പ്രസിഡന്റ് കൈമാറി. അസോസിയേഷൻ പ്രസിഡന്റ് നജീബ് പി.വി, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, രക്ഷാധികാരി ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, വൈസ് പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ഓർഗനൈസിങ് സെക്രട്ടറി മജീദ് എം.കെ, ഡേറ്റ സെക്രട്ടറി സി. ഹനീഫ്, കാരുണ്യം സെക്രട്ടറി അസ്ലം ടി.വി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ നജീബ് ടി.കെ, ഷാജി കെ.വി, മഹിളാവേദി എക്സിക്യൂട്ടിവ് അംഗം രശ്മി അനിൽ എന്നിവർ ആശംസകൾ നേർന്നു. സൽമ റിയാസും ഭർത്താവ് റിയാസ് മൂടാടിയും യാത്രയയപ്പിന് നന്ദി പറഞ്ഞു. മഹിളാവേദി സെക്രട്ടറി എസ്. രേഖ സ്വാഗതവും ട്രഷറർ മിസ്ന ഫൈസൽ നന്ദിയും പറഞ്ഞു.

