യാത്രയയപ്പ് നൽകി
text_fieldsസൈദലവി കോട്ടകുളത്തിന് കെ.എം.സി.സി ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പിൽ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ജോലി ആവശ്യാർഥം ദുബൈയിലേക്ക് പോകുന്ന പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് സൈദലവി കോട്ടകുളത്തിനു കെ.എം.സി.സി ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കുവൈത്ത് കെ.എം.സി.സി ഓഫിസിൽ നടത്തിയ പരിപാടിയിൽ അഷറഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു. ഉപഹാരം അഷറഫ് അപ്പക്കാടൻ, അബ്ദുൽ റസാഖ് കുമരനെല്ലൂർ, പി.ടി. നൗഷാദ്, നിസാർ പുളിക്കൽ, ശിഹാബ് പൂവക്കോട്, സൈദലവി വിളയൂർ, മമ്മുണ്ണി കുമരനല്ലൂർ, സുലൈമാൻ പിലാത്തറ തുടങ്ങിയവർ ചേർന്ന് കൈമാറി. യാത്രയയപ്പിന് സൈദലവി കോട്ടക്കുളം മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ സക്കീർ മാസ്റ്റർ ആലൂർ സ്വാഗവും ശിഹാബ് പൂവക്കോട് നന്ദിയും പറഞ്ഞു