സലീം രുക്മിണിക്ക് ആൽമീർ കമ്പനിയുടെ യാത്രയയപ്പ്
text_fieldsസലീം രുക്മിണിക്ക് ആൽമീർ ടെക്നിക്കൽ സർവിസസ് കമ്പനി മാനേജ്മെൻറും ജീവനക്കാരും നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ആൽമീർ ടെക്നിക്കൽ സർവിസസ് കമ്പനിയുടെ കുവൈത്ത് ഓയിൽ കമ്പനി പ്രോജക്ടിലെ 14 വർഷത്തെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സലീം രുക്മിണിക്ക് മാനേജ്മെൻറും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. കമ്പനി പ്രോജക്ട് മാനേജർ വി. ദിലി കമ്പനിയെ പ്രതിനിധീകരിച്ച് െമമേൻറാ നൽകി. ഉദ്യോഗസ്ഥരായ ടി.കെ. നിജേഷ്, രാമചന്ദ്രൻ എന്നിവർ ചേർന്ന് പ്രശസ്തിപത്രം കൈമാറി. സഹപ്രവർത്തകരായ രാഗേഷ്, അനീഷ്, ജോബി, ടി.എം. പ്രജു, അബ്ദുൽ ഖാദർ, സത്യേന്ദ്രകുമാർ, രാജ്കുമാർ, ഷീജോ, ഡാർവിൻ, നിഖിൽ, ഗോമതി കണ്ണൻ, ഹുസൈൻ, സുരേഷ് പുതിയോട്, ഹൊസാം, മൂർത്തി എന്നിവർ സംസാരിച്ചു.

