മുനീർ കോടിക്ക് യാത്രയയപ്പ് നൽകി
text_fieldsകെ.കെ.എം.എ അഹ്മദി സോണൽ മുനീർ കോടിക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫിനാൻസ് കോൺട്രോളറായിരുന്ന മുനീർ കോടിക്ക് കെ.കെ.എം.എ അഹ്മദി സോണലിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഫഹാഹീൽ അബ്ഹ ബിൽഡിങ് ഹാളിൽ നടന്ന യോഗത്തിൽ സോണൽ പ്രസിഡന്റ് മുഹമ്മദലി കടിഞ്ഞിമൂല അധ്യക്ഷത വഹിച്ചു. കേന്ദ്ര സോഷ്യൽ പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് നിസാം നാലകത്ത് ഉദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര നേതാക്കളായ സംസം റഷീദ്, ജാഫർ പി.എം, സോണൽ ലീഡർമാരായ സി.എം. അഷ്റഫ്, കെ.ടി. റഫീഖ്, ബഷീർ ഉദിനൂർ, കെ.പി. നിയാദ്, മുഹമ്മദ് യാസീൻ, ഹംസക്കുട്ടി, ബ്രാഞ്ച് നേതാക്കളായ എം.പി. നിജാസ്, താജുദ്ദീൻ (ഫഹാഹീൽ), ഷറഫുദീൻ, മുജീബ്,അനസ്, അഷ്റഫ് (അബുഹലീഫ), അഷ്റഫ്, സഫീർ (മഹ്ബൂല), നൗഷാദ്, ഉസൈൻ (മംഗഫ്) തുടങ്ങിയവർ ആശംസകൾ നേർന്നു. സോൺ ജനറൽ സെക്രട്ടറി പി.എം. ഹാരിസ് സ്വാഗതവും, സോണൽ ട്രഷറർ ടി. ഫിറോസ് നന്ദിയും പറഞ്ഞു.

