Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് പ്രവാസി കേരളാ കോൺഗ്രസ് (എം) യാത്രയയപ്പ്

text_fields
bookmark_border
ബിജോയ് പാലാക്കുന്നേൽ, എം.പി. സെൻ, വിൽസൺ ജയിംസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്
farewell
cancel
camera_alt

കുവൈത്ത് പ്രവാസി കേരള കോൺഗ്രസ് (എം) യാത്രയയപ്പ് യോഗത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസി കേരളാ കോൺഗ്രസ് നേതാക്കന്മാർക്ക് കുവൈത്ത് പ്രവാസി കേരളാ കോൺഗ്രസ് (എം) യാത്രയയപ്പ് നൽകി. സാംസ്ക്കാരിക വേദി ഗൾഫ് കോർഡിനേറ്റർ ബിജോയ് പാലാക്കുന്നേൽ, പ്രവാസി കേരളാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.പി. സെൻ, സീനിയർ മെമ്പർ വിൽസൺ ജയിംസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ ലാൽജി ജോർജ്,ജിൻസ് ജോയ്,സാബു മാത്യൂ,ഡേവിസ് ജോൺ,ഷാജി നാഗരൂർ, ഷാജിമോൻ ജോസഫ്,നോബിൾ മാത്യൂ, ജിയോമോൻ ജോയ്, ജിനോ ഫിലിപ്പ്, മാത്യു കാഞ്ഞമല, ടോമി സിറിയക്, സെബാസ്റ്റ്യൻ പാത്രപ്പാങ്കൽ,ഷിബു ജോസ്,അനൂപ് ജോൺ,റിജോ വടക്കൻ,റിനു ഞാവള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.

പി.കെ. സി യുടെ ഉപഹാരം പ്രസിഡൻ്റ് അഡ്വ. സുബിൻ അറക്കൽ സമ്മാനിച്ചു. ബിജോയി പാലാക്കുന്നേൽ, എം.പി. സെൻ, വിത്സൺ ജയിംസ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും, ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell-Kuwait pravasi Kerala Congress (M)
Next Story