ടി.കെ. സൈജുവിന് യാത്രയയപ്പ്
text_fieldsയാത്രയയപ്പ് യോഗത്തിൽ ടി.കെ. സൈജു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന സാമൂഹിക പ്രവർത്തകനും കെ.എം.എഫ് ഉപദേശക സമിതി അംഗവുമായ ടി.കെ. സൈജുവിന് ആരോഗ്യ പ്രവർത്തകരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം (കെ.എം.എഫ്) യാത്രയയപ്പ് നൽകി.
പ്രസിഡന്റ് ഗീത സുദർശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിനോദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സോജി വർഗീസ്, വിജീഷ് വേലായുധൻ, സിജു പി. ജോസഫ്, ലിൻസ്, ജാൻസി ഫിലിപ്പ്, ഉണ്ണികൃഷ്ണൻ, അനീജ ജിജുലാൽ, സ്വരൂപ്, സുനീഷ് സുരേന്ദ്രൻ, ശ്രീരേഖ ഗോപൻ, അജയ് ഏലിയാസ്, സജി തോമസ് മാത്യു, ഹിക്മത്ത്, ജെ.സജി എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.എം.എഫിന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് കൈമാറി. ടി.കെ. സൈജു മറുപടി പ്രസംഗം നടത്തി. ജോയന്റ് സെക്രട്ടറി ജോർജ് ജോൺ നന്ദി പറഞ്ഞു.

