Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെയ്സൺ പോളിന് യാത്രയയപ്പു നൽകി

text_fields
bookmark_border
Farewell given to Jaison Paul
cancel
camera_alt

ജെയ്സൺ പോളിന് കലകുവൈത്ത് നൽകിയ യാത്രയയപ്പിൽ ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കായിക വിഭാഗം സെക്രട്ടറിയുമായ ജെയ്സൺ പോളിന് കല കുവൈത്ത് യാത്രയയപ്പ് നൽകി. പ്രസിഡന്റ് പി.ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, ആർ നാഗനാഥൻ, ഹരിരാജ്‌, സജീവ് എബ്രഹാം, പ്രവീൺ, വിജുമോൻ, ജോർജ് തൈമണ്ണിൽ, ടി.വി ഹിക്മത്ത്, ടി.കെ സൈജു, അനിൽകുമാർ, രമേശ് കണ്ണപുരം, വിനോദ് കെ ജോൺ, കല പ്രവർത്തകരായ കിരൺ പി ആർ, അരവിന്ദൻ ,ഷാജു സി.ടി, ഗിരീഷ്, രാഗേഷ് തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉപഹാരം പ്രസിഡന്റ് പി.ബി സുരേഷും, സാൽമിയ അമ്മൻ യൂണിറ്റിന്റെ ഉപഹാരം കൺവീനർ ഫിലിപ്പോസും, മധുകൃഷ്ണയും കൈമാറി. സെക്രട്ടറി റിച്ചി ജോർജ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farewell given to Jaison Paul
Next Story