എൻ.എം.ജെയിംസിന് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക വികാരി എൻ.എം.ജെയിംസിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. ഇടവക വൈസ് പ്രസിഡന്റ് കുരുവിള ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് കുരുവിള ചെറിയാൻ, ട്രസ്റ്റി ബിജു ശാമുവേൽ, അക്കൗണ്ടന്റ് ജോബിൻ മാത്യു എന്നിവർ ഇടവകക്കുവേണ്ടി ഉപഹാരങ്ങൾ കൈമാറി. റെക്സി ചെറിയാൻ, ജേക്കബ് വർഗീസ്, സൂസൻ റോയ്, സിജുമോൻ എബ്രഹാം, നെവിൽ ജോർജ് ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, സജു വാഴയിൽ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻ.എം.ജെയിംസും ഭാര്യ ഷാലി ജെയിംസും കുവൈത്ത് ഇടവക നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞു. ഇടവക ക്വയറിന്റെ ഗാനശുശ്രൂഷയും നടന്നു. പ്രഫ. വി.വി .കുര്യൻ പ്രാർഥന നിർവഹിച്ചു. സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ജോ.സെക്രട്ടറി എബിൻ .ടി. മാത്യു നന്ദിയും പറഞ്ഞു. എൻ.എം. ജെയിംസ് മൂന്നു വർഷമായി കുവൈത്തിൽ താമസിച്ച് ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകൾ ചെയ്തു വരുകയായിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെ.ഇ.സി.എഫിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.