ഹസൻ കുഞ്ഞിന് കായംകുളം എൻ.ആർ.െഎസ് യാത്രയയപ്പ്
text_fields25 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹസൻ കുഞ്ഞിന് കായംകുളം എൻ.ആർ.െഎസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 25 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കായംകുളം എൻ.ആർ.െഎസ് കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഹസൻ കുഞ്ഞിന് യാത്രയയപ്പ് നൽകി. റി
ഗ്ഗയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബി.എസ്. പിള്ള സംഘടനയുടെ ഉപഹാരം കൈമാറി. വൈസ് പ്രസിഡൻറ് ടോം ജേക്കബിെൻറ മാതാവും മുൻ കായംകുളം ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസും എ.ഇ.ഒയുമായിരുന്ന മറിയാമ്മ ജേക്കബിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.
അബ്ദുൽ വഹാബ്, ശ്രീകുമാർ പിള്ള, ഗോപാലകൃഷ്ണൻ ഗോപിനാഥൻ, എസ്.എസ്. സുനിൽ, സതീഷ് പിള്ള, രഞ്ജിത് പിള്ള, അരുൺ സോമൻ, ബിജു ഖാദർ, മധു കുട്ടൻ എന്നിവര്‍ സംസാരിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു പാറയിൽ നന്ദിയും പറഞ്ഞു. ഹസൻ കുഞ്ഞ് നന്ദി പറഞ്ഞു.

