സി.വി. അബ്ദുല്ലക്ക് കെ.െഎ.െഎ.സി യാത്രയയപ്പ്
text_fields27 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇസ്ലാഹി സെൻറർ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം സി.വി. അബ്ദുല്ലക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 27 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇസ്ലാഹി സെൻറർ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ഫൈഹ ഏരിയ ഭാരവാഹിയുമായ സി.വി. അബ്ദുല്ലക്ക് കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. നേരിട്ടും ഓൺലൈനിലുമായി നടത്തിയ യാത്രയയപ്പ് യോഗത്തിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ അബൂബക്കർ വടക്കാഞ്ചേരി, നാസർ ഇക്ബാൽ, ആദിൽ സലഫി, എൻ.എം. അഷ്റഫ്, വീരാൻകുട്ടി സ്വലാഹി, ടി.പി. നൗഷാദ്, ഇബ്രാഹിം തോട്ടക്കണ്ടി, മുഹമ്മദ് ഹുസൈൻ, ഷബീർ കല്ലറക്കൽ, മുസ്തഫ വെങ്ങാലി എന്നിവർ സംസാരിച്ചു.
ഇസ്ലാഹി സെൻറർ സെക്രട്ടറി ആദിൽ സലഫി സ്വാഗതം പറഞ്ഞു.

