അബ്ബാസിയ അൽ മദ്റസത്തുൽ ഇസ് ലാമിയ യാത്രയയപ്പ്
text_fieldsഅബ്ബാസിയ അൽ മദ്റസത്തുൽ ഇസ് ലാമിയ യാത്രയയപ്പ് യോഗത്തിൽ ഡോ.അലിഫ് ശുകൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജിക്ക് കീഴിലുള്ള അബ്ബാസിയ അൽ മദ്റസത്തുൽ ഇസ് ലാമിയ മദ്റസയിൽ നിന്നും ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അഭിനന്ദനവും യാത്രയയപ്പും സംഘടിപ്പിച്ചു. മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കെ.ഐ.ജി എജുക്കേഷൻ ബോർഡ് ഡയറക്ടർ ഡോ.അലിഫ് ശുകൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ, പി.ടി.എ അംഗങ്ങളായ ലത്തീഫ്, നവാസ് എസ്.പി, വിദ്യാഭാസ ബോർഡ് സെക്രട്ടറി സി.പി. നൈസാം, ആക്ടിങ് പ്രിന്‍സിപ്പല്‍ കെ.എം. അൻസാർ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിക്കുകയും മെമന്റോ കൈമാറുകയും ചെയ്തു.
അനീഖ് റനീഷ്, അയ്മൻ മുഹമ്മദ്, ആയിഷ സഹറ, അമില അക്ബർ, അബാൻ ഷൗക്കത്തലി, അബൂ സയാൻ, മുആദ് അൻവർ സഈദ്, ഈദ ഫറ, മൻഹ നവാസ് എന്നീ വിദ്യാർഥികൾ മെമന്റോ സ്വീകരിച്ചു. ‘മീഡിയ വൺ’ സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ അയ്മൻ മുഹമ്മദിന് ഡോ.അലിഫ് ശുക്കൂർ മെമന്റോ നൽകി. പരിപാടിയിൽ പി.ടി.എ സെക്രട്ടറി റംസാന് സ്വാഗതവും ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

