കെ.ഗോപിനാഥന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsകെ.ഗോപിനാഥന് വോയ്സ് കുവൈത്തിന്റെ സ്നേഹോപഹാരം പി.ജി.ബിനു കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ട്രഷറർ കെ.ഗോപിനാഥന് യാത്രയയപ്പ് നൽകി. 19 വർഷത്തെ കുവൈത്ത് പ്രവാസത്തിന് ശേഷമാണ് ഗോപിനാഥൻ മടങ്ങുന്നത്. അബ്ബാസിയയിലെ വസതിയിൽ നടന്ന യാത്രയയപ്പിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു കെ. ഗോപിനാഥന് സ്നേഹോപഹാരം നൽകി. തുടർച്ചയായി നാല് വർഷം വോയ്സ് കുവൈത്തിന്റെ ട്രഷററായിരുന്നു ഗോപിനാഥൻ. അദ്ദേഹം സംഘടനക്ക് നൽകിയ സംഭാവനകളെ ചെയർമാൻ പി.ജി. ബിനു അഭിനന്ദിച്ചു. ഗോപിനാഥന്റെ മാതാവിന്റെ ആകസ്മികമായ മരണത്തിൽ ഭാരവാഹികൾ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു. വോയ്സ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിപിൻ കെ. ബാബു, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, അബ്ബാസിയ യൂനിറ്റ് ട്രഷറർ കെ.പി. ഉദയൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

