അബ്ദുൽ മജീദ് കയ്യാലക്കലിന് യാത്രയയപ്പ് നൽകി
text_fieldsഅബ്ദുൽ മജീദ് കയ്യാലക്കലിന് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന പ്രവാസി വെൽഫെയർ കുവൈത്ത് പാലക്കാട് ജില്ല കമ്മിറ്റി അംഗം അബ്ദുൽ മജീദ് കയ്യാലക്കലിന് പ്രവാസി വെൽഫെയർ കുവൈത്ത് യാത്രയയപ്പ് നൽകി. 27 വർഷമായി അബ്ദുൽ മജീദ് പ്രവാസിയാണ്.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ അബ്ദുൽ മജീദ് കയ്യാലക്കലിന് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് മെമന്റോ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ പാലക്കാട് ജില്ല പ്രസിഡന്റ് എം.കെ. അബ്ദുൽ ഗഫൂർ, കേന്ദ്ര നേതാക്കളായ അനിയൻ കുഞ്ഞ്, രാജേഷ് മാത്യു, ഷൗക്കത്ത് വളാഞ്ചേരി, ഗിരീഷ് വയനാട്, അൻവർ ഷാജി, വിഷ്ണു നടേഷ്, പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങളായ ഹാരിസ്, ശ്രീദേവി എന്നിവർ പങ്കെടുത്തു.

