എൻജിനീയർ അഫ്സൽ അലിക്ക് യാത്രയയപ്പ് നൽകി
text_fieldsഎൻജിനീയർ അഫ്സൽ അലിക്ക് പി.ടി. ശരീഫ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന എൻജിനീയർ അഫ്സൽ അലിക്ക് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) യാത്രയയപ്പ് നൽകി. ഖൈത്താൻ ഐ.എം.എ ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ, സിറാജ് സ്രാമ്പിയക്കൽ, ശാഫി പി.ടി, അബ്ദുറസാഖ് നദ്വി, മുഹമ്മദ് നൈസാം, എസ്.എം. ബഷീർ, നിഷാദ് ഇളയത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കല സാംസ്കാരിക, കൗൺസലിങ് മേഖലകളിൽ അഫ്സൽ അലി നൽകിയ സംഭാവനകളും കെ.ഐ.ജി സാമൂഹിക സംരംഭങ്ങൾക്കും മാനേജ്മെന്റ് ട്രെയിനിങ്ങുകൾക്കും നൽകിയ സേവനങ്ങളും എല്ലാവരും പരാമർശിച്ചു. ആദരവിനും യാത്രയയപ്പിനും എൻജിനീയർ അഫ്സൽ അലി നന്ദി രേഖപ്പെടുത്തി. കെ.ഐ.ജിയുടെ ഉപഹാരം പി.ടി. ശരീഫ് കൈമാറി. കെ.ഐ.ജി ആക്ടിങ് ജനറൽ സെക്രട്ടറി സിറാജ് സ്രാമ്പിയക്കൽ സ്വാഗതവും ഫൈസൽ ഹുസൈൻ നന്ദിയും പറഞ്ഞു.

