ബാലൻ കൂമുള്ളിക്ക് യാത്രയയപ്പ്
text_fieldsബാലൻ കൂമുള്ളിക്ക് കല കുവൈത്തിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാലൻ കൂമുള്ളിക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് യാത്രയയപ്പ് നൽകി. കല കുവൈത്ത് ഫഹാഹീൽ മേഖല എക്സിക്യൂട്ടിവ് അംഗമായിരുന്നു ബാലൻ കൂമുള്ളി. മംഗഫ് കല സെന്ററിൽ നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജ് അധ്യക്ഷതവഹിച്ചു. കല കുവൈത്ത് ആക്ടിങ് സെക്രട്ടറി ബിജോയ് കലയുടെ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ലോക കേരള സഭാംഗം ആർ. നാഗനാഥൻ, കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം വി.വി. രംഗൻ നന്ദിയും പറഞ്ഞു.

