സലിം രാജിന് ‘കുട’ യാത്രയയപ്പ് നൽകി
text_fieldsയാത്രയയപ്പ് യോഗത്തിൽ ‘കുട’യുടെ ഉപഹാരം സലിം രാജിന് കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) സ്ഥാപകാംഗവും മുൻ കൺവീനറുമായ സലിം രാജിന് ‘കുട’ കുടുംബ സംഗമത്തിൽ യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽ കെയർ സി.ഇ.ഒ മുസ്തഫ ഹംസ പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
ബിജു സ്റ്റീഫൻ (ടെക്സാസ്), എം.എ. നിസാം(ട്രാക്),അലക്സ് മാത്യു,രഞ്ജന ബിനിൽ (കെ.ജെ.പി.എസ്), ലാലു ജേക്കബ് (പി.ഡി.എ),അജിത്ത് സക്കറിയ പീറ്റർ (കൊഡാക്), ഡോജി മാത്യു (കോഡ്പാക്), ജോബിൻസ് ജോസഫ് (ഐ.എ.കെ), എം.കെ.ജിനോ (ഇ.ഡി.എ), പി.എൻ. കുമാർ (പൽപക്), രജിത്ത് നമ്പ്യാർ (ഫോക്), ഹമീദ് കേളോത്ത്(കെ.ഡി.എ), ബഷീർ ബാത്ത, അസീസ് തിക്കോടി (കെ.ഡി.എൻ.എ), വാസുദേവൻ (മാക്), ബ്ലെസ്സൺ സാമുവേൽ, മുബാറക്ക് കാബ്രത്ത് (കെ.ഡബ്ല്യു.എ), രാമകൃഷ്ണൻ കള്ളാർ (കെ.ഇ.എ) എന്നിവർ ആശംസകളർപ്പിച്ചു.
കുടയുടെ ഉപഹാരം മുസ്തഫ ഹംസ സലിം രാജിന് നൽകി. സലിം രാജ് മറുപടി പ്രസംഗം നടത്തുകയും കൺവീനർ ഡോജി മാത്യു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.‘യസ് ബാൻഡ്’ നയിച്ച ഗാനമേളയും നടന്നു.

