ഗസ്സയിലെ ക്ഷാമം; ഐ.പി.സി റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്
text_fieldsഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ
കുവൈത്ത് സിറ്റി: ഗസ്സയിൽ കടുത്ത ക്ഷാമം സ്ഥിരീകരിക്കുകയും മരണനിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്.ഗസ്സയിലെ നിരപരാധികളായ സാധാരണക്കാർക്കെതിരെ ഇസ്രായേൽ തുടരുന്ന പട്ടിണി, അടിച്ചമർത്തൽ, കുടിയിറക്കൽ നയത്തെയും കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ഇടപെടണം. ഗസ്സയിലേക്ക് ഉടനടി മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കണം. ഫലസ്തീൻ ജനതയെ ലക്ഷ്യം വച്ചുള്ള വംശഹത്യ തടയേണ്ടതിന്റെയും, കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ ശിക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ചൂണ്ടികാട്ടി.ഗസ്സയിൽ ‘പൂർണമായും മനുഷ്യനിർമിത’ ക്ഷാമമാണെന്നും തകർന്ന പ്രദേശത്തുടനീളം മരണനിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പോഷകാഹാരക്കുറവിന്റെയും തീവ്രതയെ തരംതിരിക്കുന്ന ഐ.പി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സംഘമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

