Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കുടുംബ വിസ...

കുവൈത്തിൽ കുടുംബ വിസ പുതുക്കുക ഒരു വർഷത്തേക്ക് മാത്രം

text_fields
bookmark_border
കുവൈത്തിൽ കുടുംബ വിസ പുതുക്കുക ഒരു വർഷത്തേക്ക് മാത്രം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കുടുംബ വിസ ഒരുവർഷത്തേക്ക്​ മാത്രം പുതുക്കിനൽകിയാൽ മതിയെന്ന്​ തീരുമാനം. കുവൈത്തികളുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്​ത്രീകളുടെ വിദേശികളിലുള്ള മക്കൾ തുടങ്ങിയവർക്ക്​ അടക്കം ഇത്​ ബാധകമാണ്​. നിലവിൽ രാജ്യത്തിന്​ പുറത്തുകഴിയുന്നവർക്ക്‌ സ്പോൺസർ മുഖേനെ വിസ പുതുക്കാൻ അനുമതിയുണ്ട്‌. ഇത്​ പ്രയോജനപ്പെടുത്തു​േമ്പാൾ ഒരു വർഷത്തേക്ക്​ മാത്രമാണ്​ പുതുക്കാൻ കഴിയുക. ഒന്നിൽ കൂടുതൽ വർഷത്തേക്ക്​ പുതുക്കുകയും കുവൈത്തിലേക്ക്​ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ്​ അധികൃതർ ശ്രമിക്കുന്നത്​.

കോവിഡ്​ പശ്ചാത്തലത്തിൽ ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഇഖാമ റദ്ദാവുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്​. അവധിക്ക്​ പോയി ആറുമാസത്തിലധികം നാട്ടിൽനിന്നവർക്കും പ്രയാ​സമില്ലാതെ കുവൈത്തിലേക്ക്​ വരാൻ കഴിയുന്നുണ്ട്​. നേരിട്ട്​ വരുന്നതിന്​ വിലക്കുള്ള 34 രാജ്യങ്ങളിലുള്ളവർ വിലക്കില്ലാത്ത രാജ്യത്ത്​ രണ്ടാഴ്​ച താമസിക്കണമെന്ന നിബന്ധന മാത്രമാണ്​ തടസ്സം. സ്വകാര്യ തൊഴിൽവിസയിലുള്ളവർക്ക്​ രണ്ടുവർഷത്തെ വർക്ക്​ പെർമിറ്റ്​ ബാക്കിയു​ണ്ടെങ്കിൽ വിസ രണ്ടുവർഷത്തേക്ക്​ പുതുക്കാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story