Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ട്ടി​ക​ൾ​ക്കു​ള്ള...

കു​ട്ടി​ക​ൾ​ക്കു​ള്ള ഫാ​മി​ലി വി​സ: അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്കു​ള്ള ഫാ​മി​ലി വി​സ: അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഫാ​മി​ലി വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് തു​ട​ക്കം. ഇ​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യി കു​ട്ടി​ക​ളെ കൂ​ടെ ചേ​ർ​ക്കാ​നു​ള്ള വി​സ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​താ​യി അ​ൽ ഖ​ബ​സ് പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യ അ​വ​സ​രം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​മി​ഗ്രേ​ഷ​ൻ, പാ​സ്​​പോ​ർ​ട്ട് അ​ഫ​യേ​ഴ്സ് വ​കു​പ്പു​ക​ൾ ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി​ക​ൾ​ക്ക് വി​സ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ല്ലാ എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പു​ക​ളും ഫാ​മി​ലി വി​സ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​വൈ​ത്തി​ൽ ഫാ​മി​ലി വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​ത്. കോ​വി​ഡ് നീ​ങ്ങി​യ​തി​നു പി​റ​കെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​ല്‍ വീ​ണ്ടും നി​ര്‍ത്തി​വെ​ച്ചു.

കു​ട്ടി​ക​ൾ​ക്ക് വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് പി​റ​കെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഭാ​ര്യ/​ഭ​ർ​ത്താ​വ്, മാ​താ​പി​താ​ക്ക​ൾ, ര​ക്ത​ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് വി​സ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, കു​ടും​ബ വി​സ ല​ഭി​ക്കാ​നു​ള്ള ശ​മ്പ​ള പ​രി​ധി 500 ദീ​നാ​റാ​യി ഉ​യ​ര്‍ത്തി​യ​താ​യും സൂ​ച​ന​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:children visa
News Summary - Family visa for children: Applications open
Next Story