Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആരോഗ്യപ്രവർത്തകർക്ക് ...

ആരോഗ്യപ്രവർത്തകർക്ക് കുടുംബവിസ അനുവദിക്കുന്നു

text_fields
bookmark_border
ആരോഗ്യപ്രവർത്തകർക്ക്    കുടുംബവിസ അനുവദിക്കുന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കു​ടും​ബ​വി​സ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ണ​ക​ൾ​ക്കും മ​ക്ക​ൾ​ക്കും കു​ടും​ബ​വി​സ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ണ​ക​ളെ കൂ​ടാ​തെ മ​ക്ക​ൾ​ക്കും വി​സ അ​നു​വ​ദി​ക്കും. 15 വ​യ​സ്സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും 18 വ​യ​സ്സ് വ​രെ​യു​ള്ള അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്കു​മാ​ണ് വി​സ അ​നു​വ​ദി​ക്കു​ക. ക​ഴി​ഞ്ഞ മാ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​ൽ അ​ധി​കൃ​ത​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. വി​സ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ഹ​ൽ ആ​പ് വ​ഴി​യാ​കും ഒ​രു​ക്കു​ക.

രാ​ജ്യ​ത്ത് ഏ​റെ നാ​ളാ​യി നി​ർ​ത്തി​വെ​ച്ച കു​ടും​ബ​വി​സ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കു​വൈ​ത്തി​ൽ കു​ടും​ബ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍ത്തി​യ​ത്. സ​ന്ദ​ർ​ശ​ന വി​സ​യും നി​ല​ച്ച​തോ​ടെ കു​ടും​ബ​ത്തെ കൂ​ടെ കൂ​ട്ടാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് പ്ര​വാ​സി​ക​ൾ. പ​ഴ​യ വി​സ ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന​ത്. പു​തി​യ വി​സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ്ര​യാ​സ​ത്തി​ലാ​ണ്. നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​​ശേ​ഷം 2021 ന​വം​ബ​റി​ൽ വി​സ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ, ജൂ​ണോ​ടെ നി​ർ​ത്ത​ലാ​ക്കി. നി​ല​വി​ൽ തൊ​ഴി​ൽ വി​സ​യും കൊ​മേ​ഴ്സ്യ​ൽ സ​ന്ദ​ർ​ശ​ന വി​സ​യും മാ​​ത്ര​മെ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് ജൂ​ൺ മു​ത​ൽ പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ കു​ടും​ബ​വി​സ തു​ട​ങ്ങു​മെ​ന്ന ച​ർ​ച്ച​യും സ​ജീ​വ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visafamilyworkersAllowedhelth
News Summary - family visa allowed for Helth workers
Next Story