ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ്മദി ഏരിയ കുടുംബ സംഗമത്തിൽ അബ്ദുറഹ്മാൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ്മദി, സാൽമിയ, ഫർവാനിയ ഏരിയകളിൽ കുടുംബസംഗമം സംഘടിപ്പിച്ചു. അഹ്മദി, സാൽമിയ ഏരിയകളിൽ അബ്ദുറഹ്മാൻ തങ്ങളും ഫർവാനിയ ഏരിയയിൽ അബ്ദുൽ അസീസ് സലഫിയും മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യ ജീവിതം സുഖ ദുഃഖ സമ്മിശ്രമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവാനുഗ്രഹങ്ങളെ ഓർത്തു നന്ദി കാണിക്കണമെന്നും അബ്ദുൽ അസീസ് സലഫി സദസ്സിനെ ഉണർത്തി. അഹ്മദി സംഗമത്തിൽ ഷാനിബ്, അബ്ദുൽ അസീസ് സലഫി, സിദ്ദീഖ് മദനി, ഫിറോസ്, മുഹമ്മദ് ശാദുലി, അബ്ദുൽ നാസർ മുട്ടിൽ എന്നിവരും ഫർവാനിയ സംഗമത്തിൽ അനസ് പാനായിക്കുളം, ആരിഫ് പുളിക്കൽ, അബൂബക്കർ സിദ്ദീഖ് മദനി, ജംഷീർ എന്നിവരും സാൽമിയ സംഗമത്തിൽ മുഹമ്മദ് ബഷീർ, മനാഫ് മാത്തോട്ടം, അഷ്റഫ് എന്നിവരും സംസാരിച്ചു.

