Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർത്തോമ ഇടവക കുടുംബസംഗമം നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മാർത്തോമ ഇടവകയുടെ 22ാമത് കുടുംബസംഗമം ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ 10 വരെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് അങ്കണത്തിൽ നടത്തും.
ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റർ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്നുണ്ടാകും.
വിവിധ കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, ഭക്ഷണശാലകൾ, നാടൻ തട്ടുകട എന്നിവയും ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസിന്റെയും ജനറൽ കൺവീനർ ബിനു മാത്യു തോമസിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
Next Story
