കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബസംഗമം
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബസംഗമത്തിൽ പ്രസിഡന്റ് നൈനാൻ ജോൺ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമവും മ്യൂസിക്കൽ ഇവന്റും അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് നൈനാൻ ജോൺ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ജിജു എം.ലാൽ, മധു വെട്ടിയാർ, ജയിംസ് വി.കൊട്ടാരം, ബൈജു ലാൽ, സാറാമ്മ ജോൺ, ഷാജി തിരുവല്ല എന്നിവർ ആശംസകൾ നേർന്നു. സജീവ് ചാവക്കാട് സ്വാഗതവും ബിനി സജീവ് നന്ദിയും രേഖപ്പെടുത്തി. മാളവിക രതീഷ്, അയന ശ്രീകുമാർ എന്നിവരുടെ നൃത്തവും ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി. സജീവൻ കുന്നുമേൽ, ഷാഫി മക്കാതി, ജോയ് ഫ്രാൻസിസ്, ജോമോൻ, സലീന സലിം, ഷാഹിത, കവിത, പ്രീത ഹരി എന്നിവർ നേതൃത്വം നൽകി.

