കുടുംബസംഗമവും യാത്രയയപ്പും
text_fieldsസിദ്ദിഖ് ഹസന് കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ ഏരിയ കുടുംബസംഗമം ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു. സംഗമത്തിൽ 20 കൊല്ലത്തോളം കുവൈത്തിലെ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും കെ.ഐ.ജി മദ്റസ അധ്യാപകനുമായിരുന്ന സിദ്ദിഖ് ഹസന് യാത്രയയപ്പ് നൽകി. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സിദ്ദിഖ് ഹസന് ഉപഹാരം കൈമാറുകയും കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണവും നടത്തി.
അബ്ബാസിയ ഏരിയ പ്രസിഡന്റ് നൗഫൽ അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഏരിയ സെക്രട്ടറി ഷാ അലി സ്വാഗതം പറഞ്ഞു. എൻ.പി. റസാഖ്, ഹമീദ് കോക്കൂർ, ഫൈസൽ വടക്കേക്കാട്, സലിം കുറ്റിയാടി, അൻവർ സഈദ്, വർദ അൻവർ, മനാഫ് കാക്കനാട്, മുനീർ മഠത്തിൽ, അനീന മുനീർ, പി.ടി.എ പ്രസിഡന്റ് നാസർ ജയ്ഹാൻ ടീച്ചർ എന്നിവർ സംസാരിച്ചു. കെ.ഐ.ജി നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

