കൂട്ടം വടക്കേകാട് ഫാമിലി പിക്നിക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കേക്കാട് നിവാസികളുടെ കൂട്ടായ്മയായ കൂട്ടം വടക്കേക്കാട് ഫാമിലി പിക്നിക് (സ്നേഹക്കൂട്ടം) കബ്ദിൽ നടത്തി. വൈസ് പ്രസിഡൻറ് ഉല്ലാസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് വി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. ട്രഷറർ റാഷിദ് കല്ലിങ്ങൽ, ജോയൻറ് സെക്രട്ടറി അബ്ദുറഹ്മാൻ, മജീദ് റവാബി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരികളായ അബൂബക്കർ സിദ്ദീഖ് മദനി, ഉമ്മർകുട്ടി വിരിപ്പിലയിൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. അറുപതോളം പേർ പങ്കെടുത്തു. മത്സര വിജയികൾക്ക് വി.എച്ച്. ഷാഫി, റമീദ്, യൂനസ്, ഗഫൂർ, റൗഫ്, മജീദ്, അൻവർ, ഷാജി, സുഹൈൽ, അബ്ദുല്ല, അബ്ബാസ്, റഷീദ്, ഫഹീം എന്നിവർ സമ്മാനവിതരണം നടത്തി. അഡ്മിൻ സെക്രട്ടറി ജെഷീർ നന്ദി രേഖപ്പെടുത്തി.
