കൊയിലാണ്ടി ചാരിറ്റബ്ൾ സൊസൈറ്റി കുടുംബസംഗമം
text_fieldsകുവൈത്ത് സിറ്റി: ജീവകാരുണ്യ സേവന മേഖലയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്ന കൊയിലാണ്ട ി മുസ്ലിം ചാരിറ്റബ്ൾ സൊസൈറ്റി കൊയിലാണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വഫ്ര റിസോര്‍ട്ടില്‍ നടന്ന സംഗമത്തില്‍ പ്രസിഡൻറ് അബ്ദുല്‍ കരീം, ജനറൽ സെക്രട്ടറി എം.എ. ബഷീര്‍, ട്രഷറര്‍ അഷ്റഫ് മുഹമ്മദ്, രക്ഷാധികാരികളായ അബ്ദുല്‍ ഖാലിഖ്, സാലിഹ് ബാത്ത, ബഷീര്‍ ബാത്ത എന്നിവര്‍ സംബന്ധിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടന്ന ആകര്‍ഷകമായ കലാ കായിക പരിപാടികള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ പി. മുജീബ്, എ.ടി. നൗഫല്‍, എം.എ. മജീദ്, എൻ.ഇ. അബ്ദുല്‍ വാഹിദ്, എ.എം.പി. റഊഫ്, നിസാർ അലങ്കാർ, ഇല്യാസ് ബാഹസ്സന്‍, എം.പി. ജംഷിദ്, എ.എം.പി. നാസർ, ഹംസ കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹ്രസ്വ സന്ദര്‍ശനാർഥം കുവൈത്തിലെത്തിയ എൻ.ഇ. മുഹമ്മദ് സാഹിബ്, ജാസിം കരിവാരി എന്നിവരെ മൊമേൻറാ നല്കി ആദരിച്ചു. കമ്പവലി മത്സരത്തില്‍ ഫഹാഹീല്‍ ടീം ജേതാക്കളായി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
