കുടുംബം സമൂഹത്തിന്റെ അടിത്തറ -കെ.എൻ. സുലൈമാൻ മദനി
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ കുടുംബസംഗമത്തിൽ കെ.എൻ സുലൈമാൻ മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സമൂഹത്തിന്റെ അടിത്തറയാണ് കുടുംബമെന്ന് കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി. റിഗ്ഗായ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുടുംബസംഗമ സദസ്സ്
വ്യക്തിയുടെ മാനസിക, ശാരീരിക, ആത്മീയ വളർച്ചക്ക് പ്രധാന വേദിയാണ് കുടുംബം. കുട്ടികളുടെ ഭാഷ, സ്വഭാവം, പെരുമാറ്റം തുടങ്ങിയവ കുടുംബാന്തരീക്ഷത്തിൽ നിന്നാണ് രൂപപ്പെടുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആനും നബിചര്യയുമാണ്. ഇത് എല്ലാ മേഖലകളിലും ശരിയായ ദിശാബോധം നൽകുന്നു. അതനുസരിച്ചുള്ള ജീവിതം കുട്ടികൾക്ക് പരിശീലിപ്പിക്കണമെന്നും അദ്ദേഹം ഉണർത്തി. കുട്ടികളുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി വിദ്യാഭ്യാസത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും മുന്നോട്ട് നയിക്കൽ മാതാപിതാക്കളുടെ കടമയാണെന്നും സൂചിപ്പിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ആമിർ അനസ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

