ഖുർആൻ പഠിതാക്കളുടെ കുടുംബ സംഗമം
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ സോൺ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി തുടർന്നുപോന്നിരുന്ന ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ സോൺ നേതൃത്വത്തിലുള്ള പരിപാടി മലപ്പുറം പാണക്കാട് ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ വനിത കാമ്പസിൽ നടന്നു. ഹാഫിദ് മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു.
പ്രമുഖ ഖുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെൻറർ ഭാരവാഹികളായ സുനാഷ് ഷുകൂർ, മെഹബൂബ് കാപ്പാട് എന്നിവർ സംസാരിച്ചു. ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ വൈസ് പ്രിൻസിപ്പൽ ശുറൈഹ് സലഫി ക്ലാസ് എടുത്തു.
ഇസ്ലാഹി സെൻറർ ഭാരവാഹികളായ സുനാഷ് ഷുകൂർ, മെഹബൂബ് കാപ്പാട്, അസ്ലം ആലപ്പുഴ എന്നിവർ സംസാരിച്ചു. തുടർന്നുനടന്ന മോഡൽ ക്ലാസിൽ അബ്ദുൽ റസാഖ് സി.കെ കോഴിക്കോട്, ഉമർ കൂമ്പ്ര, അബ്ദുസ്സമദ് കലൂർ, മുഹമ്മദ് മുഹിയിദ്ദീൻ, റിസ് വാൻ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
സ്ത്രീകൾക്കായി പ്രത്യേകം സംഘടിപ്പിച്ച പരിപാടികൾക്ക് സനിയ ടീച്ചർ, സഫിയ ചെംനാട് എന്നിവർ നേതൃത്വം നൽകി. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് സമാപന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

