ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ് ഹെഡ്
ബഷീർ ബാത്ത യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഗ്രൂപ്
എക്സിക്യൂട്ടിവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബിന്
പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്, വിദ്യാഭ്യാസ രംഗത്ത് പ്രശസ്തരായ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഗ്രൂപ് ജീവനക്കാർക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഗ്രൂപ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബിന് പ്രിവിലേജ് കാർഡ് കൈമാറി.
വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി സ്പെഷ്യാലിറ്റികളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ ഷോറൂമിലും ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

