Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ​മി​ലി ക്ല​ബ്...

ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ്‌ കാ​ർ​ഡ് കൈ​മാ​റി

text_fields
bookmark_border
പ്രി​വി​ലേ​ജ്‌ കാ​ർ​ഡ് കൈ​മാ​റു​ന്നു
cancel
camera_alt

മെ​ട്രോ മെ​ഡി​ക്ക​ൽ ത​ക്കാ​ര ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്ക് ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ്‌ കാ​ർ​ഡ് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്, ത​ക്കാ​ര ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്ക് മെ​ട്രോ​യു​ടെ ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി. ത​ക്കാ​ര​യു​ടെ ഫ​ഹ​ഹീ​ൽ റീ​ജ​ന​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, കോ​ർ​പ​റേ​റ്റ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ഷീ​ർ ബാ​ത്ത എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ക്കാ​ര ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ റ​ഷീ​ദ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ വി​വേ​ക് വ​ത്സ​ൻ എ​ന്നി​വ​ർ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി.

ത​ക്കാ​ര ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് സു​രേ​ഷ് ബാ​ബു, സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്റ് റ​വൂ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​വി​ധ്യ​മാ​ർ​ന്ന ആ​രോ​ഗ്യ പ​രി​ര​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളും കി​ഴി​വു​ക​ളും പ്രി​വി​ലേ​ജ്‌ കാ​ർ​ഡി​ലൂ​ടെ ല​ഭ്യ​മാ​ണ്. ഡി​ജി​റ്റ​ൽ എ​ക്സ്-​റേ, എം.​ആ​ർ.​ഐ സ്കാ​നു​ക​ൾ, സി.​ടി. സ്കാ​നു​ക​ൾ, ബോ​ൺ മി​ന​റ​ൽ ഡെ​ൻ​സി​റ്റി (ബി.​എം.​ഡി) ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ത​ക്കാ​ര ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഒ​ഫ്താ​ൽ​മോ​ള​ജി തു​ട​ങ്ങി നി​ര​വ​ധി സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക​ളി​ലും കി​ഴി​വു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഡെ​ന്റ​ൽ, ഡെ​ർ​മ​റ്റോ​ള​ജി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ഇ​ൻ ഹൗ​സ് ലാ​ബ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ കു​റ​ഞ്ഞ നി​ര​ക്കി​ൽ പ്ര​യോ​ജ​ന​പെ​ടു​ത്താം. ഒ​പ്റ്റി​ക്ക​ൽ ഷോ​റൂ​മി​ലെ ഡി​സ്കൗ​ണ്ടു​ക​ളും, തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ജ​ന്യ ഡെ​ലി​വ​റി​യു​ടെ അ​ധി​ക സൗ​ക​ര്യ​വും കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Family Club Privilege Card handedover
Next Story