ഫാമിലി, ടൂറിസ്റ്റ് സന്ദർശക വിസ ഓൺലൈനാക്കുന്നത് പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ, വിനോദ സഞ്ചാര സന്ദർശക വിസ വിതരണം ഓൺലൈൻ വഴി ആക്കുന്ന കാര്യം താമസകാര്യ വിഭാഗത്തിന്റെ സജീവ പരിഗണയിൽ.
യോഗ്യതയുള്ള പ്രവാസികൾക്ക് ജവാസാത്തുകളിൽ പോകാതെ ഓൺലൈൻ വഴി കുടുംബ, വിനോദ സഞ്ചാര വിസക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.
കുടുംബ സന്ദർശന വിസയും വിനോദ സഞ്ചാര വിസയും അനുവദിക്കുന്നതിന് പുതിയ മെക്കാനിസം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ വിസ വിതരണം താൽക്കാലികമായി നിർത്തിയിട്ടുമുണ്ട്.
വിസ വിതരണവുമായി ബന്ധപ്പെട്ട താമസകാര്യ വകുപ്പ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ-നവാഫിന് സമർപ്പിച്ച നിർദേശങ്ങളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവും ഉണ്ടെന്നാണ് സൂചന.
കുവൈത്തിൽ സ്ഥിരതാമസക്കാരായ വിദേശികൾക്ക് മൂന്നുമാസകാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാൻ നിലവിലെ നിയമപ്രകാരം 250 ദീനാർ ആണ് കുറഞ്ഞ ശമ്പളം. ഇതു വർധിപ്പിക്കണമെന്ന നിർദേശവും താമസകാര്യ വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്.
ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽകൊണ്ട് വരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർധിപ്പിക്കാനാണു ശിപാർശ.കോവിഡിനുശേഷം വളരെ പരിമിതമായ തോതിലാണ് കുടുംബസന്ദർശന വിസ അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

