കുടുംബങ്ങളുടെയും കുട്ടികളുടെയും സേവനം; മന്ത്രിമാർ യോഗം ചേർന്നു
text_fieldsമന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: കുടുംബങ്ങളെയും കുട്ടികളെയും സേവിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി മന്ത്രിമാർ കൂടിയാലോചന യോഗം ചേർന്നു.
സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. മതാൽ അൽ ഹുവൈല, ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി, നീതിന്യായ, എൻഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ.മുഹമ്മദ് അൽ വാസ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുടുംബങ്ങളെയും കുട്ടികളെയും മികച്ച രീതിയിൽ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മാർഗങ്ങളും രീതികളും യോഗം വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു. സാമൂഹിക സ്ഥിരതയും സുരക്ഷിതത്വവും വർധിപ്പിക്കുന്ന കാര്യം പഠിക്കാൻ ഒരു സംയുക്ത ടീമിനെ രൂപീകരിക്കുന്നതിനെക്കുറിച്ചും മന്ത്രിമാർ വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

