Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകട്ടിലിൽനിന്ന് വീണ്...

കട്ടിലിൽനിന്ന് വീണ് കോമയിലാകുമോ? സിറിയക്കാരന്റെ അപകടത്തിൽ പൊലീസ് വിശദ അന്വേഷണത്തിന്

text_fields
bookmark_border
കട്ടിലിൽനിന്ന് വീണ് കോമയിലാകുമോ?   സിറിയക്കാരന്റെ അപകടത്തിൽ  പൊലീസ് വിശദ അന്വേഷണത്തിന്
cancel

കുവൈത്ത് സിറ്റി: ഗുരുതര പരിക്കേറ്റ് സിറിയൻ പ്രവാസി കോമയിലായ സംഭവത്തിൽ കട്ടിലിൽനിന്ന് വീണതാണെന്ന കുടുംബത്തിന്റെ വിശദീകരണത്തിൽ തൃപ്തിയാകാതെ പൊലീസ് വിശദമായ അന്വേഷണത്തിന്. 50ന് മുകളിൽ പ്രായമുള്ളയാളെയാണ് അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്ന് വീണതാണെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി. സഹായത്തിനായി വിളിക്കുന്നത് കേട്ട് മുറിയിലെത്തിയപ്പോൾ നിലത്ത് വീണ് കിടക്കുന്നതാണ് ക​ണ്ടതെന്നാണ് അവർ പറഞ്ഞത്.

ഇത്ര ചെറിയ ഉയരത്തിൽനിന്നുള്ള വീഴ്ച കോമയിലാകാൻ കാരണമാകുമോ എന്ന സംശയമാണ് അധികൃതർക്ക്. പരിക്കുകളുടെ സ്വഭാവവും സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയും കട്ടിലിൽ നിന്ന് വീണതുമായി പൊരുത്തപ്പെടുന്നില്ലെന്ന സംശയം ഉയർന്നതോടെ കേസ് കുറ്റാന്വേഷണ വകുപ്പിന് കൈമാറി. മകളുടെയും ഭാര്യയുടെയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് ആളുകളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം.

മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ. പരിക്കേറ്റ പ്രവാസിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൻ കുറേക്കൂടി വ്യക്തത ലഭിക്കും. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syrianbedPolice
News Summary - കട്ടിലിൽനിന്ന് വീണ് കോമയിലാകുമോ? സിറിയക്കാരന്റെ അപകടത്തിൽ പൊലീസ് വിശദ അന്വേഷണത്തിന്
Next Story