Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഖ്‌​റു​ദ്ദീ​ൻ...

ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ളും സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി​യും കു​വൈ​ത്തി​ൽ

text_fields
bookmark_border
kuwait
cancel
camera_alt

കെ.​ഐ.​സി സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ 2023 ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഉ​സ്മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ 2023 ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ അ​ബ്ബാ​സി​യ്യ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​യ്യി​ദ് ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി​യും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഹാ​ഫി​ള് സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി​യും പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ കെ.​ഐ.​സി മ​ജ്‍ലി​സു​ൽ അ​അ​ലാ അം​ഗം കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ വി​വി​ധ വി​ങ്ങു​ക​ളു​ടെ നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ​രി​ശ്ര​മി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി സ്വാ​ഗ​ത​വും ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സൈ​നു​ൽ ആ​ബി​ദ് ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait
News Summary - Fakhruddin Thangal and Sirajuddin Qasimi in Kuwait
Next Story