Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right6500 കി​ലോ വ്യാ​ജ...

6500 കി​ലോ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു

text_fields
bookmark_border
6500 കി​ലോ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ  പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
cancel
camera_alt??????????? ?????????????? ????????????? ???????? ????????????????? ?????? ???????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 6500 വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വാ​ച്ച്, ബാ​ഗു​ക​ൾ, സു​ഗ​ന്ധ വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ക​സ്​​റ്റം​സ്​ വ​കു​പ്പ്​ പി​ടി​കൂ​ടി​യ​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യാ​ത്ത രീ​തി​യി​ലു​ള്ള​താ​യി​രു​ന്നു പ്ര​മു​ഖ വ​സ്​​തു​ക്ക​ളു​ടെ വ്യാ​ജ​ൻ. പി​ടി​കൂ​ടി​യ വ​സ്​​തു​ക്ക​ളെ​ല്ലാം അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ചു. പേ​റ്റ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത​യി​ലാ​ണ്. രാ​ജ്യ​ത്ത്​ ട്രേ​ഡ്​ മാ​ർ​ക്ക്​ മോ​ഷ​ണം സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ രാ​ജ്യ​ത്തെ നി​യ​മ​​വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്​ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കും. അം​ഗീ​കൃ​ത ട്രേ​ഡ് മാ​ർ​ക്കോ​ടു കൂ​ടി​യ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​ഭോ​ക്​​താ​ക്ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ത്ത​രം ത​ട്ടി​പ്പ്​ യ​ഥാ​ർ​ഥ ബ്രാ​ൻ​ഡ്​ ഉ​ട​മ​ക​ളെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ഒ​രേ​സ​മ​യം, ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ്. ഉ​പ​ഭോ​ക്താ​വി​ന് പ്ര​തീ​ക്ഷി​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്നം ല​ഭി​ക്കി​ല്ല. ക​ഷ്​​ട​പ്പെ​ട്ട്​ ന​ല്ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കി ബ്രാ​ൻ​ഡ്​ വി​ക​സി​പ്പി​ക്കു​ന്ന​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്​ ഫ​ലം ല​ഭി​ക്കാ​തെ പോ​വു​ക​യും ചെ​യ്യു​ന്നു. ഗു​ണ​നി​ല​വാ​ര​ത്തി​ലെ വ്യ​തി​യാ​നം മൂ​ലം ബ്രാ​ൻ​ഡി​​െൻറ മൂ​ല്യം ഇ​ടി​യാ​നും കാ​ര​ണ​മാ​വു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfaker product
News Summary - faker product-kuwait-gulf news
Next Story